തമിഴ്‌നാട്ടിൽ ഒരു സീറ്റുപോലും നേടാനായില്ല;സിപിഎമ്മിനു ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും

single-img
21 May 2016

cpm

 

 

സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും.കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടിലും സീറ്റ് ഉണ്ടായിരുന്നതാണു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി നിലനിര്‍ത്തിയിരുന്നത്. ഇത്തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്നതോടെ സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്നത്.കേരളത്തിൽ അധികാരത്തിൽ എത്തിയെങ്കിലും ദേശിയ പാർട്ടി പദവി നഷ്ടമാകുന്നത് സിപിഎമ്മിനു തിരിച്ചടിയാകും

 

 

പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 11 എംപിമാര്‍ ഉണ്ടാകണം അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍നിന്നായി ആറു ശതമാനം വോട്ടും നാല് സീറ്റുകളും നേടണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ആകെ 3.25 ശതമാനം വോട്ടും ഒമ്പതു സീറ്റുമാണ് ലഭിച്ചത്.എന്നാല്‍ തമിഴ്‌നാട്ടില്‍ ഇത്തവണ സിപിഐഎമ്മിനു സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടിയില്ലെന്നു മാത്രമല്ല, 0.7 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.