ആര്‍എസ്പിക്കും ജെഡിയുവിനും കനത്ത തിരിച്ചടി;

single-img
19 May 2016

rsp32
ഷിബു ബേബിജോണ്‍, കെ പി മോഹനന്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കും ജെഡിയുവിനും കനത്ത തിരച്ചടി. ജെഡിയുവിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിയായ മന്ത്രി കെ പി മോഹനന്‍, മനയത്ത് ചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പരാജയം ഏറ്റുവാങ്ങി. മന്ത്രി കെ പി മോഹനന്‍ സിപിഎമ്മിന്റെ കെ കെ ശൈലജ ടീച്ചറോടാണ് പരാജയപ്പെട്ടത്.
ആര്‍എസ്പിയുടെ എല്ലാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ. അസീസ്, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൈയ്പ്പമംഗലത്ത് പിഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ടി. മുഹമ്മദ് നഹാസ് എന്നിവരാണ് പരാജയപ്പെട്ടത്. അസീസിനെ സിപിഎമ്മിന്റെ എം. നൗഷാദാണ് പരാജയപ്പെടുത്തിയത്. കുന്നത്തൂരില്‍ ആര്‍എസ്പിയില്‍നിന്നും പുത്തുപോയ കോവൂര്‍ കുഞ്ഞുമോനാണ് വിജയിച്ചത്. ഷിബു ബേബിജോണിനെ സിഎംപിയുടെ ചവറ എന്‍. വിജയന്‍ പിള്ളയാണ് പരാജയപ്പെടുത്തിയത്. കൈയ്പ്പമംഗലത്ത് സിപിഐ സ്ഥാനാര്‍ഥി ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ വിജയിച്ചു.