വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ എത്തിനോക്കിയെന്ന പരാതിയില്‍ ജി.സുധാകരനു എതിരെ പോലീസ് കേസെടുത്തു.

single-img
18 May 2016

image (12)

 

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ ഇടതു സ്ഥാനാര്‍ഥി ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു.പോളിങ് ബൂത്തിലെ തെറ്റായ പ്രവര്‍ത്തിയുടെ പേരിലാണ് കേസ് എടുക്കുന്നത്. ആലപ്പുഴ എസ്.പിയുടെ നിര്‍ദേശ പ്രകാരമാണ് പുന്നപ്ര പോലീസ് കേസെടുത്തത്.

 

 

അടിയന്തിരമായി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ എസ്.പിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാജി നിര്‍ദേശം നല്‍കിയിരുന്നു. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല, വോട്ടു ചെയ്യുന്നതിനിടെ ക്രമരഹിതമായി ഇടപെട്ടു, വോട്ടു ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

 

 

ജി. സുധാകരന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു. കലക്ടര്‍ ഈ നിര്‍ദേശം എസ്പിക്കു കൈമാറി. ഇതേത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തു കേസെടുക്കാനുള്ള പൊലീസ് തീരുമാനം.പോളിങ് ബൂത്തിനുള്ളില്‍ പ്രിസൈഡിങ് ഓഫിസറുടെ അനുമതിയില്ലാതെ ഒരു പ്രവൃത്തിയും ചെയ്യരുതെന്ന നിര്‍ദേശം സുധാകരന്‍ ലംഘിച്ചതായാണു കലക്ടര്‍ക്കു ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.