വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയോട് ചേര്‍ന്നുനിന്നത് ഗുണകരമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍;പൂഞ്ഞാറിൽ ജയിച്ചാലും പി.സി.ജോർജിനെ എൽ.ഡി.എഫിന് വേണ്ട.

single-img
18 May 2016

vaikom-viswan-ldf-seat-kerala-polls.jpg.image.784.410

 

 

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയോട് ചേര്‍ന്നുനിന്നത് ഗുണകരമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. പലതും ചെയ്യിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചെങ്കിലും വിഎസ് വിധേയനായില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു

 

 
എൽ.ഡി.എഫിന് 100 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരാകണമെന്ന് തിര‍ഞ്ഞെടുപ്പിന് ശേഷം പാർട്ടിയോഗം ചേർന്ന് തീരുമാനിക്കും. ആരുടെയൊക്കെ പേരുകൾ വന്നാലും പാർട്ടിതീരുമാനം അന്തിമമായിരിക്കും.
പാലായില്‍ കെ.എം.മാണി പരാജയപ്പെടും. കാലങ്ങളായുള്ള മാണിയുടെ നിലപാടുകള്‍ അദ്ദേഹത്തിന് തിരിച്ചടിയാകും. എന്നാല്‍ പൂഞ്ഞാറില്‍ ഇടതുപക്ഷത്തിനായിരിക്കും വിജയം. എന്നാല്‍ പൂഞ്ഞാറില്‍ ജയിച്ചാലും പി.സി.ജോര്‍ജിനെ എല്‍ഡിഎഫിന് വേണ്ട. സ്വതന്ത്രനായി ജയിച്ചാല്‍ സ്വതന്ത്രനായി തുടര്‍ന്നാല്‍ മതി. എതിരെ മല്‍സരിച്ചയാളെ കൂടെക്കൂട്ടില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.