രാജ്യത്ത് ശമ്പളവ്യവസ്ഥയില്‍ സ്ത്രീവിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സര്‍വേ ഫലം

single-img
18 May 2016

screen-12.15.25[18.05.2016]

 

 

രാജ്യത്ത് ശമ്പളവ്യവസ്ഥയില്‍ സ്ത്രീവിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പുരുഷ•ാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു ലഭിക്കുന്നത് 27 ശതമാനം കുറവ് ശമ്പളമാണെന്നും ഓണ്‍ലൈന്‍ കരിയര്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മോണ്‍സ്റ്റര്‍ ഇന്ത്യ പുറത്തുവിട്ട സര്‍വേ വെളിപ്പെടുത്തുന്നു. രാജ്യത്ത് പുരുഷ•ാര്‍ മണിക്കൂറില്‍ ശരാശരി 288.68 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നത് 207.85 രൂപ മാത്രമാണെന്നും കണക്കുകള്‍ വെളിവാക്കുന്നു.

 

 
ഐടി, ആരോഗ്യം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം, ഗവേഷണം, ധനകാര്യ സേവനങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഗതാഗതം, ചരക്കുനീക്കം, കമ്യൂണിക്കേഷന്‍, നിര്‍മാണം, നിയമം, മാര്‍ക്കറ്റ്, ബിസിനസ് തുടങ്ങിയ മേഖലകളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
വേതനവിതരണത്തില്‍ പ്രകടമായ ലിംഗവിവേചനം നിലനില്‍ക്കുന്നത് നിര്‍മാണമേഖലയിലാണ്. ഇവിടെ 34.9 ശതമാനം അന്തരമാണ് നിലനില്‍ക്കുന്നത്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്, ഗതാഗതം, ചരക്കുനീക്കം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലാണ് വേതനത്തില്‍ ഏറ്റവും കുറവ് അന്തരമുള്ളത്. ഈ മേഖലകളിലെല്ലാം 17.7 ശതമാനമാണ് വേതനത്തില്‍ സ്ത്രീ വിവേചനം.

 

 
പുരുഷ•ാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ഉയര്‍ന്ന ശമ്പളവും ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പലപ്പോഴും ജോലിയില്‍ തുടരാന്‍ കഴിയാതെവരുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തവും മറ്റു സാമൂഹ്യവ്യവസ്ഥിതിയും കാരണം സ്ത്രീകള്‍ക്ക് കരിയറില്‍ കാര്യമായ മുന്നേറ്റത്തിന് അവസരം ലഭിക്കാതെ പോകുന്നത് വേതനത്തിലെ കാര്യമായ അന്തരത്തിന് ഇടയാകുന്നു. മോണ്‍സ്റ്റര്‍ 2013 മുതല്‍ 2015 വരെ ഏകദേശം മൂന്നുവര്‍ഷം നീണ്ട സര്‍വേക്കൊടുവിലാണ് ഫലം പുറത്തു വിട്ടത്.