മാന്‍ ബുക്കര്‍ പ്രൈസ് 2016 ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്

single-img
18 May 2016

maxresdefault (9)

 

 
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിന് ലഭിച്ചു. ബ്രിട്ടീഷുകാരി ഡെബോറ സ്മിത്താണ് ഈ കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. പരിഭാഷ നടത്തിയ ഡെബോറ മൂന്നുവര്‍ഷം മുമ്പാണു കൊറിയന്‍ ഭാഷ പഠിക്കാന്‍ തുടങ്ങിയത്. അവര്‍ പരിഭാഷപ്പെടുത്തിയ ആദ്യ പുസ്തകത്തിനു തന്നെ പുരസ്‌കാരം ലഭിച്ചുവെന്നതും ശ്രദ്ധേയമായി. സമ്മാനത്തുകയായ 72000ഡോളര്‍ ഇരുവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുമെന്ന് ബുക്കര്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

 

 

ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ കൊറിയക്കാരിയാണ് ഹാന്‍ കാംഗ്. സിയൂള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദി ആര്‍ട്‌സില്‍ സര്‍ഗാത്മക രചന പഠിപ്പിക്കുന്ന അധ്യാപികയാണ് 45 വയസുള്ള ഹാന്‍. യോംഗ് ഹൈ എന്ന വളരെ സാധാരണക്കാരിയായ കൊറിയന്‍ വീട്ടമ്മ പെട്ടെന്നൊരു ദിവസം മാംസഭക്ഷണം പാടെ ഉപേക്ഷിച്ച് സസ്യാഹാരിയാകാന്‍ തീരുമാനിക്കുന്നതോടെ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഠയാംഗ് ഹൈയുടെ ഈ തീരുമാനം അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നത് മനോഹരമായാണ് നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശക്തവും യാത്ഥാര്‍ത്ഥ്യപൂര്‍ണവുമായ രചനയെന്നാണ് പുരസ്‌കാരസമിതി പുസ്തകത്തെ വിലയിരുത്തിയത്.
ഓര്‍ഹാന്‍ പാമുക്, റോബര്‍ട്ട് സീടെയ്‌ലര്‍, യാന്‍ ലിയാന്‍കെ, എലേന ഫെറാന്റേ തുടങ്ങിയ പ്രമുഖ എഴുത്തുകോരോടൊപ്പം മത്സരിച്ചാണ് ഹാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രൂട്ട്‌സ് ഓഫ് മൈ വുമെണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രിത്ത് ഫൈറ്റിംഗ്, ഗ്രീക്ക് ലെസണ്‍സ് എന്നിവയാണ് ഹാനിന്റെ പ്രധാന പുസ്തകങ്ങള്‍.