എഞ്ചിനീയറിങ്ങ് വിദ്യാർഥി റെക്കോർഡ് ബുക്കിൽ ഒപ്പ് വാങ്ങാനായി എത്തിയത് അധ്യാപകന്റെ വിവാഹ പന്തലിൽ

single-img
18 May 2016

13219994_548415538700486_1612980064_n

 

 

എഞ്ചിനീയറിങ്ങ് വിദ്യാർഥികൾക്കറിയാം റെക്കൊർഡ് ബുക്കിൽ ഒപ്പിട്ട് വാങ്ങാനുള്ള പാട്,അതുകൊണ്ട് ശ്രീനാഥിന്റെ ഈ കുബുദ്ധിയെ കുറ്റം പറയാനും കഴിയില്ല.പത്തനംതിട്ട മുസലിയാർ കോളേജിലെ ഏട്ടാം സെമസ്റ്റർ ബി.ടെക് വിദ്യാർഥിയായ ശ്രീനാഥ് റെക്കോർഡ് ബുക്കിൽ ഒപ്പ് വാങ്ങാനായി എത്തിയത് അധ്യാപകന്റെ വിവാഹ പന്തലിൽ.അധ്യാപകനെ ഞെട്ടിച്ച ശ്രീനാഥിനു ചീത്തവിളിയൊന്നും കൂടാതെ തന്നെ ചെറു ചിരിയോടെ അധ്യാപകൻ റെക്കൊർഡ് ബുക്കിൽ ഒപ്പിട്ടു കൊടുത്തു.

 

 

എന്തായാലും ശ്രീനാഥിന്റെ സാഹസം സോഷ്യൽ മീഡിയ ഏറ്റെടുത്തു.ദേശിയ മാധ്യമങ്ങൾ വരെ ഈ സാഹസം റിപ്പോർട്ട് ചെയ്തു.ഒപ്പൊക്കെ കിട്ടി ഈ സാഹസത്തിനു ലാബിൽ “പണി” കിട്ടുമോ എന്ന ആശങ്കയൊന്നും ശ്രീനാഥിനില്ല.ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ ശ്രീനാഥ് എന്ന ഭാവമാണു ഇപ്പോഴും ശ്രീനാഥിനു.