യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

single-img
18 May 2016

tom-uzhunnalil.jpg.image_.784.410

 
യെമനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് ഐ.എസ്. അല്ലെന്നും യെമനിലെ മറ്റൊരു ഭീകരസംഘടനയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും ഓഫിസ് അറിയിച്ചു.ഫാ.ടോം ഉഴുന്നാലിൽ ഉടനെ മോചിതനാകുമെന്നു ജർമൻ പത്രമായ ‘ബിൽഡ്’ റിപ്പോർട്ട് ചെയ്തിരുന്നു.

 

 

ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തിലാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ വൃദ്ധമന്ദിരത്തില്‍ നിന്ന് ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാലുവർഷമായി അദ്ദേഹം യെമനിലാണ്. നേരത്തെ ബെംഗളൂരുവിലും കർണാടകയിലെ കോളാറിലും സേവനം ചെയ്തിരുന്നു..പിന്നീട് ഫാദര്‍ ടോമിനെ ഐ.എസ് ഭീകരര്‍ കുരിശിലേറ്റിയെന്ന വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.