എക്സിറ്റ് പോളിന്റെ കൗണ്ടിങ് അല്ല നാളെ നടക്കുന്നത്. ജനം വോട്ടു ചെയ്തതാണ് നാളെ എണ്ണുന്നത്;ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

single-img
18 May 2016

oommen-chandy_6

 

 

 

എക്സിറ്റ് പോളിന്റെ കൗണ്ടിങ് അല്ല നാളെ നടക്കുന്നത്. ജനം വോട്ടു ചെയ്തതാണ് നാളെ എണ്ണുന്നത് ഭരണത്തുടര്‍ച്ച ഉറപ്പെന്നും സീറ്റെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫിന്റെ വിജയം ഉറപ്പാണ്. തിരഞ്ഞെടുപ്പ് തുടങ്ങുമ്ബോഴുണ്ടായിരുന്ന അതേ ആത്മവിശ്വാസമാണിപ്പോഴും ഉള്ളത്. ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന സി.എന്‍.ബാലകൃഷ്ണന്റെ അഭിപ്രായം വ്യക്തിപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

 

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. 1977ല്‍ സിപിഎം പിന്തുണച്ചിട്ടും അവര്‍ക്ക് സീറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. ഉദുമ പോലുള്ള സിപിഎം കോട്ടയില്‍ പോലും വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.കേരളത്തിന്റെ മനസ്സ് ബിജെപിയുടെ അജണ്ടയോടൊപ്പമല്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന് പറയില്ല. ഫലം വരുന്നതുവരെയാണ് തന്റെ സ്ഥാനം. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി