മലെഗാവ് :കേന്ദ്ര സർക്കാർ പ്രതികളായ ആർ എസ് എസ് നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് എ എ പി .

single-img
16 May 2016

348766-ashish-khetan-700-1

2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളായ പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കം ആറുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റവിമുക്തരാക്കിയതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതികളായ ആര്‍എസ്എസ് നേതാക്കളെ സംരക്ഷിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി ഭീകരാക്രമണ കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നത്.

പ്രജ്ഞാ സിങ് ഠാക്കൂറിനെ കുറ്റവിമുക്തയാക്കുകയും കേസില്‍ ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണം സംശയാസ്പദമാണെന്ന് പറയുകയും ചെയ്തതിലൂടെ കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരയെ എന്‍ഐഎ അപമാനിച്ചുവെന്ന് എഎപി നേതാവ് അശിഷ് ഖേതന്‍ പറഞ്ഞു. ഇത് രാജ്യത്തിന് അപമാനമാണെന്നും എന്‍ഐഎ രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.