യു.ഡി.എഫ് കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടുമെന്ന് ഉമ്മൻ ചാണ്ടി;ഭരണത്തുടർച്ചയെന്നത് ഉമ്മൻ ചാണ്ടിയുടെ വിഡ്ഢിത്തമെന്ന് വിഎസ്

single-img
16 May 2016

13239215_10153813071682293_3642278965625391192_nകേരളത്തിൽ ഭരണമാറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുന്നണി ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റ് നേടും. യു.ഡി.എഫിന്‍റെ ഐക്യമാണ് തന്‍റെ ആത്മവിശ്വാസത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയെപ്പറ്റി സിപിഎം പത്രത്തില്‍ പരസ്യം കൊടുത്തു, എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ കെ.കെ.രമയെ ആക്രമിച്ചതാണ് പത്രത്തില്‍ അതിലും വലിയ വാര്‍ത്തയായത്.

 

 

ബി.ജെ.പി ഒരു സീറ്റ് പോലും നേടില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. യു.ഡി.എഫിൻറെ വിജയം കാണുന്നതിനായി രണ്ട് ദിവസം കൂടി കാത്തിരിക്കാൻ ഉമ്മൻചാണ്ടി വി.എസിനോട് ആവശ്യപ്പെട്ടു. ബംഗാളിൽ എണീറ്റ് നിൽക്കാൻ സാധിക്കാത്ത സി.പി.എമ്മാണോ കേരളത്തിൽ യു.ഡി.എഫിനെ നിഷ്കാസിതനാക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

prashant-bhushan-meets-veteran-achuthanandan-denies-alliance_301213044458

അതേസമയം കേരളത്തില്‍ ഇടത് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് ഇടതുമുന്നണി വന്‍ വിജയം നേടി അധികാരത്തിലേറുമെന്നും വിഎസ് പറഞ്ഞു.

 

 

യുഡിഎഫിന്റെ ഭരണത്തുടര്‍ച്ചയെന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്‌നം മാത്രമാണെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇടതു മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വിഎസ് പ്രതികരിച്ചു.