റോക്കറ്റ് സാങ്കേതികവിദ്യ പുതിയ ഹൃദയം നിർമ്മിയ്ക്കാൻ ;അഭിമാന നേട്ടവുമായി ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ

single-img
16 May 2016

heart

 

ബഹിരാകാശ യാത്രയ്ക്കുപയോഗിക്കുന്ന പദാർഥങ്ങളും യന്ത്ര ഘടനകളും ചെറുതായി മാറ്റിമറിച്ച് ഒരു ഹൃദയ സഹായ യന്ത്രം ഇസ്രോയിലെ ശാസ്ത്രജ്ഞർ നിർമ്മിച്ചിരിക്കുന്നു .ഹൃദയത്തിലെ എറ്റവും ശക്തമായ ഭാഗമായ ഇടത് വെൻറ്റ്രി ക്കിൾ പരാജയപ്പെട്ടാൽ പകരം ഉപയോഗിക്കാവുന്ന യന്ത്രമാണിത്.ലെഫ്റ്റ് വെന്ട്രികുലാർ അസ്സിസ്റ്റ്‌ ഡിവൈസ് എന്ന ഈ ചെറിയ ഉപകരണത്തിന് മിനുട്ടിൽ 3 മുതൽ 5 ലിറ്റർ രക്തം വരെ പമ്പ് ചെയ്യാൻ കഴിയും.ഇത് മൃഗങ്ങളിൽ പരിശോധിച്ച് വിജയകരമാണെന്ന് കണ്ടിട്ടുണ്ട്.തീരെ വയ്യാത്ത രോഗികളിൽ രക്തം പമ്പ് ചെയ്യാനും തല്ഫലമായി ജീവനുകൾ രക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് ഇസ്രോ ചെയർമാൻ കിരൺ കുമാർ പറഞ്ഞു.

 

 

യന്ത്രത്തിന് ഏകദേശം 100 ഗ്രാം ഭാരമുണ്ട്.ഇത് ശരീരതിനകത്തോ പുറത്തോ പ്രതിഷ്ഠിച്ച് ബാറ്ററിയുമായി ബന്ധിപ്പിക്കണം. ഇന്ത്യയിൽ തന്നെ നിർമ്മിതമായ ലിഥിയം അയോൺ സെൽ കൊണ്ടാണ് ഇത് വൈദ്യുതീകരിച്ചിരിക്കുന്നത്.
“റ്റൈറ്റാനിയത്തിന്റെ ഒരു പ്രത്യേക ലോഹസങ്കരം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് .ഇത് ജൈവ അനുഗുണമാണ്” – യന്ത്രം വികസിപ്പിച്ച വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ഡയറക്ടർ കെ ശിവൻ പറയുന്നു.
“ഈ യന്ത്രം 6 മൃഗങ്ങളിൽ പരീക്ഷിച്ചു. 6 മണിക്കൂർ ഇതുപയോഗിച്ച ശേഷം മറ്റു അവയവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.അവയ്ക്കൊന്നും പ്രത്യേകിച്ച് കുഴപ്പമൊന്നും കണ്ടെത്താനായില്ല. അതൊരു വലിയ നേട്ടമാണ്. ഒരു സമ്പൂർണ്ണ കൃത്രിമ ഹൃദയം നിർമ്മിക്കുന്നതിലെക്കുള്ള ചവിട്ടുപടിയാണിത് “.അദ്ദേഹം പറയുന്നു.

 

 

ഒരു അപകേന്ദ്ര പമ്പ് പോലെയാണ് ഈ ഉപകരണം രക്തം പമ്പ്‌ ചെയ്യുന്നത്. ഉപഗ്രഹങ്ങൾ ക്ക് വേണ്ടി ഭാരം കുറഞ്ഞ ഉപകരണങ്ങൾക്ക് രൂപം കൊടുക്കുന്ന അതേ എഞ്ചിനീയർമാരാണ് ഈ പമ്പിനു ആവശ്യമായ ഇലെക്ട്രോണിക്സും കാന്തങ്ങളും മറ്റും രൂപകൽപന ചെയ്തത്. എത്ര നേരം പ്രവർത്തിച്ചാലും ചൂടാകാത്ത രീതിയിലും ഒരിക്കലും നിന്നുപോകാത്ത തരത്തിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഇത് ഒരു പുരോഗമിച്ച് കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണെന്നും മൃഗങ്ങളിലെ തുടർപരീക്ഷണങ്ങള്ക്ക് ശേഷമേ ഇത് മനുഷ്യരിൽ ഉപയോഗിച്ച് നോക്കാനാവൂ എന്നും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ്‌ ടെക്നോളജി യിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
ചേരുന്ന ദാതാക്കളെ കിട്ടാത്ത സമ്പന്നരായ ഇന്ത്യൻ രോഗികൾ ഇപ്പോഴേ വിദേശത്ത് നിന്നും ഈ ഉപകരണം വരുത്തി ശരീരത്തിൽ ഘടിപ്പിക്കാറുണ്ട്.ഇതിന്റെ ചെലവ് ഒരു കോടി രൂപയോളം വരും. എന്നാൽ ഇസ്രോ നിർമ്മിച്ച ഉപകരണത്തിന്റെ ചെലവ് 1.25 ലക്ഷം മാത്രം.
ഏകദേശം 24 വിദഗ്ദ്ധർ 6 വർഷത്തോളം പ്രയത്നിച്ചിട്ടാണ് ഈ ലക്‌ഷ്യം കണ്ടത്.