സലിംകുമാറിനെ അമ്മയിലേക്കു തിരിച്ചു വിളിച്ച് ഇന്നസെന്റ്

single-img
16 May 2016

innocent.jpg.image.784.410.jpg.image.784.410

 

 

താരസംഘടനയായ അമ്മയില്‍ നിന്നു രാജിവെച്ച നടന്‍ സലിം കുമാറിനെ അമ്മയിലേക്കു തിരിച്ചു വിളിച്ച് ഇന്നസെന്റ്.സലിംകുമാറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ച അദ്ദേഹം താരങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തിപരമാണെന്നും എല്ലാ താരങ്ങളും അമ്മക്ക് ഒപ്പം ഉറച്ചുനില്‍ക്കുമെന്നും ഇരിങ്ങാലക്കുടയില്‍ പറഞ്ഞു.

 

 

പത്തനാപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും നടനുമായ കെ.ബി. ഗണേഷ്കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ചാണു സലീംകുമാർ രാജി വെച്ചത്.സിനിമാതാരങ്ങൾ മൽസരിക്കുന്നിടത്ത് അവർക്കെതിരായി അമ്മ അംഗങ്ങൾ പ്രചാരണത്തിനു പോകരുതെന്ന ‘അമ്മ’യുടെ അപ്രഖ്യാപിത നിർദേശം വൈസ് പ്രസിഡന്റ് തന്നെയായ മോഹൻലാൽ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു രാജി