പ്രായമായവർക്കായി ഈസിഫോൺ

single-img
16 May 2016

seniorworld-easyfone-smafe-1-400x400-imaecx6axb2qz6fk

 

 

ഈസിഫോൺ എന്ന പേരിൽ സീനിയർവേൾഡ് 3,375 രൂപയ്ക്ക് ഒരു പുതിയ ഫീച്ചർഫോൺ പുറത്തിറക്കി.ഇന്ത്യയിലെ ഏറ്റവും “സീനിയർ ഫ്രണ്ട് ലി ” ഫീച്ചർ ഫോൺ ആണെന്ന അവകാശവാദവുമായി എത്തുന്ന ഇത് സീനിയർവേൾഡ്.കോം , ആമസോൺ ഇന്ത്യ ,ഫ്ലിപ്കാർട്ട് ,ഈ ബേ ഇന്ത്യ എന്നീ വെബ്സൈറ്റുകളിൽ നിന്ന് വാങ്ങാം .
വലിയ ഫോണ്ടിലുള്ള എഴുത്ത്, വലിയ സ്ക്രീൻ,വലിയ കീ കൾ ,ഫോട്ടോ ഡയൽ,ക്രേഡിൽ ചാർജർ തുടങ്ങി മുതിർന്നവർക്ക് വേണ്ട ധാരാളം പ്രത്യേകതകൾ ഈ ഫോണിലുണ്ട്.

 
ഒരു SOS ബട്ടണോടെയാണ് ഈസിഫോൺ വരുന്നത്.ഇതുപയോഗിച്ചാൽ 5 എമർജെൻസി നമ്പരുകളിലേക്ക് കാളുകളും അത്യാവശ്യ വിവരങ്ങളോടെ എസ് എം എസും പോകും.
വൈറ്റ് ലിസ്റ്റ് എന്നാ മറ്റൊരു പ്രത്യേകതയുമുണ്ടിതിന് .വൈറ്റ് ലിസ്റ്റിൽ ഉള്ള നമ്പരുകളിൽ നിന്ന് മാത്രമേ ഇൻകമിംഗ് കാളുകൾ സ്വീകരിക്കാനാകൂ .
ഉപയോഗിക്കാത്ത ഫീച്ചറുകൾ മറച്ചിടാനുള്ള സൌകര്യവുമുണ്ട്.