ഗുജറാത്തിൽ തര്‍ക്കം തീര്‍ക്കാനെത്തിയ ബിജെപി എംപിക്ക് അഴുക്ക്ചാലില്‍ വീണ് പരുക്ക്

single-img
16 May 2016

poonamben-hemant

ഗുജറാത്തില്‍ ബിജെപി എംപിക്ക് അഴുക്കു ചാലില്‍ വീണു പരിക്ക്. ജംമ്നഗറില്‍ നിന്നുള്ള ലോക്സഭാ അംഗമായ പൂനംബെന്‍ മാഡമാണ് പത്തടിയോളം താഴ്ച്ചയുള്ള ഓടയില്‍ വീണു പരിക്കേറ്റത്.

 

എംപിയും മറ്റുള്ളവരും അഴുക്ക്ചാലിന് മുകളിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് ആവരണത്തിന് മുകളില്‍ നിന്നാണ് സംസാരിച്ചിരുന്നത്. ദ്രവിച്ചിരുന്ന ആവരണം തകര്‍ന്നാണ് എംപിയും മറ്റുള്ളവരും അഴുക്ക്ചാലിലേക്ക് വീണത്. വീഴ്ച്ചയില്‍ എംപിയുടെ കാലിന് പരുക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഓവുചാലിന്‍െറ സ്ലാബില്‍ തല തട്ടി അവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓവുചാലിന് പത്തടിയോളം താഴ്ച്ചയുണ്ട്.

 

[mom_video type=”youtube” id=”qy2GT0pfcuw”]