കേരളത്തിൽ തൂക്കുസഭ;കേരളം ആര് ഭരിക്കുമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്നും പി സി ജോര്‍ജ്

single-img
16 May 2016

PC_George_EPS

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്നും കേരളം ആര് ഭരിക്കുമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്ന് പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്. പൂഞ്ഞാറില്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും തനിക്കുണ്ടാവുക.

 

കെ എം മാണി ജയിക്കുകയെന്നാൽ അഴിമതി ജയിക്കുന്നതിന് തുല്യമാണ്. ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ താൻ വിജയിക്കും. മുന്ന് മുന്നണികളോടുമാണ് താൻ മത്സരിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.