കേരളത്തിനെതിരായ സൊമാലിയൻ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി

single-img
16 May 2016

index

 

 

കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളിലെ ശിശുമരണനിരക്ക് സൊമാലിയയേക്കാള്‍ പരിതാപകരമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയർന്നിരുന്നു.നാളേക്ക് വേണ്ടി എന്‍ഡിഎക്കൊപ്പം എന്ന തലക്കെട്ടില്‍ ജന്മഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് നരേന്ദ്രമോദി തന്റെ വാദം ആവര്‍ത്തിച്ചത്.

 

 
ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഇവിടുത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക്, സൊമാലിയയിലേക്കാള്‍ പരിതാപകരമാണ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് അത്യന്തം വേദനാജനകമായ ഒരു ചിത്രം കാണാനിടയായി. കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന, അവരുടെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. അതിന്ന് കേരളത്തിന് അപമാനമായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്ന് ജന്മഭൂമിയിൽ എഴുതിയ ലേഖനത്തിൽ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു.