സൗദിയിൽ മുഖം മറയ്ക്കാന്‍ അനുവദികാത്ത ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടി

single-img
16 May 2016

image (11)

 
മുഖം മറയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടി. സൗദി അറേബ്യയിലാണ് സംഭവം.ഭര്‍ത്താവിന്റെ സഹോദരന്മാര്‍ വീട്ടില്‍ എത്തുമ്പോള്‍ മുഖം മറയ്ക്കരുതെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. സഹോദരന്മാര്‍ വീട്ടില്‍ എത്തുമ്പോള്‍ യുവതി മുഖം മറയ്ക്കാതെ നില്‍ക്കുകയയായിരുന്നു പതിവ്.

 

ഒടുവില്‍ വീട്ടില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ മുഖം മറയ്ക്കാതെ നില്‍ക്കുന്നതിന് താല്പര്യമില്ലാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് യുവതി താമസം മാറി.