കണ്ണൂർ ജില്ലയിൽ കള്ളവോട്ടിനു വ്യാപക ശ്രമമെന്ന് പരാതി;തലശേരിയിൽ കള്ളവോട്ടിനു ശ്രമിച്ച സിപിഎം പ്രവർത്തകനെ സ്ഥാനാർഥി എ.പി. അബ്ദുല്ലക്കുട്ടി ഇടപെട്ട് പൊലീസിനു കൈമാറി.

single-img
16 May 2016

13248360_1170831392941627_9204523853735795109_o (1)

 
കർശന സുരക്ഷാക്രമീകരണങ്ങൾക്കിടയിലും കണ്ണൂർ ജില്ലയിൽ വ്യാപകമായി കള്ളവോട്ട്‌ ചെയ്യാന്‍ ശ്രമം നടക്കുന്നതായി പരാതി.രാവിലെ പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ്‌ കള്ളവോട്ട്‌ ചെയ്യാന്‍ ശ്രമിച്ചതായി പ്രസൈഡിംഗ്‌ ഓഫീസര്‍ക്ക്‌ പരാതി ലഭിച്ചതിനെ തുടർന്ന് ഒരു സിപിഎം പ്രവർത്തകൻ അറസ്റ്റിലായി

 

 

കണ്ണൂർ പേരാവൂർ ഇരിട്ടി ചിങ്ങാംക്കുണ്ടം 20-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിലായി.ബൂത്തിനകത്ത് മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് വട്യറ ബൂത്തിൽ സിപിഎം വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അറസ്റ്റിലായി

 

 

തലശേരി മണ്ഡലത്തിലെ കതിരൂർ ഹൈസ്കൂൾ 25-ാം നമ്പർ ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച സിപിഎം പ്രവർത്തകനായ ജീഷ് രാജ്(21) നെ യുഡിഎഫ് സ്ഥാനാർഥി അബ്ദുള്ളക്കുട്ടി ഇടപെട്ട് പോലീസിനു കൈമാറി

 

 
കോഴിക്കോട് തിരുവമ്പാടി അടിവാരം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള്‍ പിടിയിലായി‍. കാഞ്ഞിരംപറമ്പില്‍ സിദ്ദിഖിനെയാണ് അറസ്റ് ചെയ്തത്.

 

 

അതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള വോട്ടര്‍മാരെ ഇടതു സ്ഥാനാര്‍ഥി എം.എം.മണി കേരളത്തില്‍ എത്തിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. തമിഴ് വോട്ടര്‍മാരെത്തിയ വാഹനങ്ങള്‍ ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മണി ബലംപ്രയോഗിച്ച് അതിര്‍ത്തി കടത്തിയെന്നാണ് ആരോപണം. ഇതേ ചൊല്ലി ബോഡിമെട്ട് ചെക്ക്പോസ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എം.എം.മണിക്കെതിരെയും സിപിഎമ്മിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കി.