മലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ തീവ്രവാദികളെ കുറ്റവിമുക്തരാക്കിയ എന്‍.ഐ.എ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് പിണറായി ;എന്‍ഐഎയെ മോഡി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ എജന്‍സിയാക്കി

single-img
14 May 2016

TH30_PINARAYI_VIJAY_516498f

 

കോഴിക്കോട്: മലേഗാവ് സ്ഫോടനക്കേസിലെ കുറ്റാരോപിതരുടെ പട്ടികയില്‍നിന്ന് ഹിന്ദുത്വ തീവ്രവാദി പ്രജ്ഞാസിംഗ് ഠാക്കൂര്‍ അടക്കം എട്ടു പേരെ ഒഴിവാക്കിയത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മോദി സര്‍ക്കാര്‍ വന്നതു മുതല്‍ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സിയെ മോഡി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ എജന്‍സിയാക്കിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.മുംബൈ ഭീകരാക്രമണത്തില്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യൂവരിച്ച ഹേമന്ദ് കര്‍ക്കറെയെ അപമാനിക്കുന്നതാണ് എന്‍.ഐ.എയുടെ നടപടിയെന്നും പിണറായി കുറ്റപ്പെടുത്തി.

 
ഭീകര വിരുദ്ധ കേസുകള്‍ അന്വേഷിക്കേണ്ട എജന്‍സി ഭീകരരെ രക്ഷിക്കുന്ന സംവിധാനമായി മാറി. മെക്ക മസ്ജിദ്, സംത്സൗത എക്സ്പ്രസ്, മലേഗാവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളില്‍ അന്വേഷണ ഏജന്‍സി ആര്‍ എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സമര്‍പ്പിച്ചിട്ടും കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള ഈ നീക്കം രാജ്യത്തിന്റെ ഭരണ ഘടനയോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണെന്നും പിണറായി പറയുന്നു.

 

 

ആദ്യം ഇസ്ലാമിക തീവ്രവാദികളാണ് ബോംബുവെച്ചതെന്നു പ്രചരിപ്പിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടാനാണ് ആര്‍ എസ് എസ് തയാറായത്. ഹേമന്ത് കാര്‍ക്കറെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ്. ഹിന്ദുത്വ തീവ്രവാദികളാണ് കുറ്റം ചെയ്തത് എന്ന് സംശയാതീതമായി തെളിഞ്ഞത്. കാര്‍ക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയുന്ന തരത്തിലുള്ളതാണ് മുംബൈ കോടതിയില്‍ എന്‍ഐഎ നല്‍കിയ പുതിയ ചാര്‍ജ്ജ് ഷീറ്റ്. രാജ്യത്തിന് വേണ്ടി ഭീകരരോട് പോരാടി മൃത്യുവരിച്ച കാര്‍ക്കറെ എന്ന ധീരനായ ഉദ്യോഗസ്ഥനെ അപമാനിക്കുക കൂടിയാണ് ഇതിലൂടെ

 
ആര്‍ എസ് എസ് തലവന്‍ തന്നെ നേരിട്ട് ഇടപെടുന്ന കേസ് ആണിത്. മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കറെ മരണമടഞ്ഞ ശേഷം, മലേഗാവ് സ്‌ഫോടനം സംബന്ധിച്ച് അദ്ദേഹത്തെ പരാമര്‍ശിച്ച് പ്രസ്താവന നടത്തിയതിന് മോഹന്‍ ഭാഗവത് സുപ്രീം കോടതിയുടെ വിമര്‍ശം നേരിടേണ്ടി വന്നിട്ടുണ്ട്. മെക്ക, സംത്സൗത, മലേഗാവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളില്‍ അന്വേഷണ ഏജന്‍സി ആര്‍ എസ് എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സമര്പ്പിച്ചിട്ടും കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള ഈ നീക്കം രാജ്യത്തിന്റെ ഭരണ ഘടനയോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ മതനിരപേക്ഷ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഫേസ്ബുക്കിൽ പിണറായി കുറിച്ചു