ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല;രമക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണം; ഉമ്മന്‍ചാണ്ടി

single-img
14 May 2016

oommen-chandy_6

 
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അക്കാര്യം വളരെ വ്യക്തമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബിജെപി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തിന് ജനം മറുപടി നല്‍കും.

 
വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ.രമയ്‌ക്കെതിരായ കൈയേറ്റത്തെ അപലപിച്ച മുഖ്യമന്ത്രി, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പിലുണ്ടാവുകയെന്നും പറഞ്ഞു.

 
റബ്ബര്‍ കര്‍ഷകന്‍ ഇത്രവലിയ കഷ്ടപ്പാടിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുഖ്യമന്ത്രി കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന നിലപാട് 2016 പരിപാടിയില്‍ പറഞ്ഞു.