കോട്ടയം വഴി ട്രെയിന്‍ ഗതാഗതത്തില്‍ ഇന്ന് നിയന്ത്രണം

single-img
14 May 2016

trains

ഇന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈക്കം റോഡ് ജങ്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്.

നാഗര്‍കോവില്‍-മംഗളൂരു പരശുരാം എക്‌സ്പ്രസ്(16650), തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081), കന്യാകുമാരി-മുംബൈ സി.എസ്.ടി എക്‌സ്പ്രസ്് (16382) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ജനശതാബ്ദി എക്‌സ്പ്രസിന് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. വഴിതിരിച്ചുവിടുന്ന മറ്റ് ട്രെയിനുകള്‍ക്ക് അലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.

പുനലൂരിനും ഗുരുവായൂരിനും മധ്യേ സര്‍വിസ് നടത്തുന്ന പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ (56365/56366) ഇടപ്പളളി -പുനലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ റദ്ദാക്കി. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) പിറവം റോഡ് സ്റ്റേഷനില്‍ 25 മിനിറ്റും തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) കോട്ടയം/ഏറ്റൂമാനൂര്‍ സ്റ്റേഷനുകളിലായി 40 മിനിറ്റും പിടിച്ചിടും.

പൂര്‍ണമായും റദ്ദാക്കിയ വണ്ടികള്‍:

രാവിലെ 10ന് എറണാകുളത്ത് നിന്നും ഉച്ചക്ക് ഒന്നിന് കായംകുളത്തുനിന്നും പുറപ്പെടുന്ന എറണാകുളംആലപ്പുഴ-കായംകുളം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56381/56382). രാവിലെ 11.30ന് എറണാകുളത്ത് നിന്നും വെകുന്നേരം 4.25 ന് കായംകുളത്ത് നിന്നും പുറപ്പെടുന്ന എറണാകുളം-കോട്ടയം കായംകുളം പാസഞ്ചര്‍ (56387/56388 ). രാവിലെ 7.05ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍(56377). കായംകുളത്തുനിന്ന്് രാവിലെ 8.35ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380). രാവിലെ 8.50ന് കൊല്ലത്തുനിന്നും 12.20 ന് എറണാകുളത്തുനിന്നും പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളംകൊല്ലം മെമു സര്‍വിസുകള്‍ (66302/66303). കൊല്ലത്തുനിന്ന് രാവിലെ 7.40നും എറണാകുളത്തു നിന്ന് ഉച്ചക്ക് 2.40 നും പുറപ്പെടുന്ന എറണാകുളം-കൊല്ലം-എറണാകുളം മെമു സര്‍വിസുകള്‍(66300/66301). എറണാകുളത്ത് നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലം മെമു സര്‍വിസും (66307) കൊല്ലത്തുനിന്ന് 11.10നുള്ള ഇതിന്റെ തിരിച്ചുള്ള സര്‍വിസും(66308) റദ്ദാക്കി. രാവിലെ 8.35ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലംകോട്ടയം പാസഞ്ചറും(56394) തിരിച്ച് വൈകുന്നേരം 5.45ന് കോട്ടയത്തുനിന്ന ് പുറപ്പെടുന്ന സര്‍വിസും (56393) ഉണ്ടാകില്ല.