ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ചട്ടലംഘനം;ആനക്കൊമ്പിന്റെ രേഖകള്‍ പുറത്തുവിടുമെന്നാണ് ബ്ലാക്മെയില്‍ ചെയ്താണു ഗണേഷ് മോഹൻ ലാലിനെ പ്രചാരണത്തിനെത്തിച്ചത്: കൊടിക്കുന്നില്‍ സുരേഷ്.

single-img
13 May 2016

13221440_1328272380522847_6917408932702465649_n (1)നിയോജക മണ്ഡത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാറിന് വേണ്ടി പ്രചാരണം നടത്താന്‍ സിനിമാ താരം മോഹന്‍ലാല്‍ എത്തിയത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

 

 

ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതും വോട്ട് അഭ്യര്‍ഥിക്കുന്നതും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണ്.

 

 
ആനക്കൊമ്പിന്റെ രേഖകള്‍ പുറത്തുവിടുമെന്നാണ് ബ്ലാക്മെയില്‍ ചെയ്താണു ഗണേഷ് മോഹൻ ലാലിനെ പ്രചാരണത്തിനെത്തിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.