ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ ആയി കുംബ്ലെ വീണ്ടും.

single-img
13 May 2016

kumble-getty1902-630

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയെ ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി പുനർനിയമിച്ചു.3 വർഷത്തെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുനർനിയമനം.ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ കുംബ്ലെ ആദ്യം നിയമിതനായത് 2012 ഇലായിരുന്നു. ഇനി 2018 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരും.

കൂടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റനായ രാഹുൽ ദ്രാവിഡും മുൻ ശ്രീലങ്കൻ ക്യാപ്റ്റനായ മഹേല ജയവർദ്ധനെയും ക്രിക്കറ്റ് കമ്മിറ്റിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു പേർക്കും മൂന്ന്‌ വർഷം വീതമാണ് കാലാവധി.

ഇപ്പോഴത്തെ കളിക്കാരുടെ പ്രതിനിധിയായി ടെസ്റ്റ്‌ ക്യാപ്റ്റൻമാരുടെ ഇടയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ നിന്നാണ് ദ്രാവിഡ് തിരഞ്ഞെടുക്കപ്പെട്ടത്.മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര വിരമിക്കുന്ന ഒഴിവിലേക്കാണ് ഇത്.

പഴയ കളിക്കാരുടെ പ്രതിനിധിയുടെ സ്ഥാനത്തെക്കാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക്‌ ടെയ് ലർ ഒഴിയുന്ന ഒഴിവിൽ ജയവർദ്ധനെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.