താരങ്ങൾ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടുപിടിക്കരുതെന്ന മുൻ നിർദ്ദേശം വിഴുങ്ങി അമ്മ പ്രസിഡന്റ്: പ്രചാരണത്തിന് പോകുന്ന താരങ്ങളെ വിലക്കാന്‍ കഴിയില്ല, ‘സലിംകുമാറിന്റെ ഉപകാരങ്ങള്‍ക്കൊക്കെ നന്ദി’

single-img
13 May 2016

Innocent516201420021PM

 

താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്കുമാറിന്റെ പ്രചരണത്തിന് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും എത്തിയ വിവാദം കൊഴുക്കുന്നു.താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് വ്യക്തിബന്ധങ്ങള്‍ കൂടീ കണക്കിലെടുത്താണെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ നടന്‍ ഇന്നസെന്റ്. മോഹന്‍ലാല്‍ ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണു ഇന്നസെന്റ് ഇത് പറഞ്ഞത്.താരങ്ങള്‍ അവര്‍ക്ക് ഇഷ്ടമുളളവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെ വിലക്കാനൊന്നും ആര്‍ക്കും കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.താരങ്ങൾ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടുപിടിക്കരുതെന്ന് നേരത്തെ അമ്മയുടെ നിർദ്ദേശമുണ്ടായിരുന്നു

 

 

താരങ്ങൾ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ വോട്ടുപിടിക്കരുതെന്ന നിർദ്ദേശം ലംഘിച്ച് മോഹൻലാൽ പത്തനാപുരത്ത് എത്തിയതിൽ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചിരുന്നു.സംഘടനയുടെ തലപ്പത്തുള്ളവര്‍ താരമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതാണ് രാജിക്ക് പ്രേരിപ്പിച്ചതെന്ന് സലിംകുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ വോട്ടുപിടിക്കരുതെന്ന് സംഘടനയുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 
നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചതില്‍ കുഴപ്പമൊന്നും ഇല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം ഇത്രയുംകാലം ചെയ്ത ഉപകാരത്തിനൊക്കെ നന്ദിയുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി