വടകരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍ വെടിയേറ്റ് മരിച്ചു

single-img
13 May 2016

BSF1

 

വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍
വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ റാംഗോപാല്‍ മീണ(45) ആണ് വെടിയേറ്റ് മരിച്ചത്. ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.എസ്.എഫ് ജവാന്മാരുടെ താമസസ്ഥലത്താണ് വെടിവെപ്പ് നടന്നത്. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചു. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

 

ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. ഹെഡ്കോണ്‍സ്റബിള്‍ ഉമേഷ് പാല്‍ സിംഗിന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വെടിവച്ചശേഷം സിംഗ് രക്ഷപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് കമാണ്ടന്റ് പ്രഹര്‍ ത്രിവേദിയും അറിയിച്ചു.