അമ്മയുടെ വിലക്ക് ലംഘിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഗണേഷ് കുമാറിനായി പത്തനാപുരത്ത്;സലിം കുമാര്‍ ‘അമ്മ’യില്‍നിന്നു രാജിവച്ചു

single-img
13 May 2016

13221440_1328272380522847_6917408932702465649_n (1)

 

നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചു. സംഘടനയുടെ തലപ്പത്തുള്ള മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഗണേഷ് കുമാറിനായി പത്തനാപുരത്ത് പ്രചാരണരണത്തിനു എത്തിയിരുന്നു ‍, താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതില്‍ പ്രതിഷേധിച്ചാണ് രാജി. ഇത്തരത്തില്‍ പ്രചാരണത്തിന് ഇറങ്ങരുതെന്നും വോട്ടു പിടിക്കരുതെന്നും മുമ്പ് നിര്‍ദേശിച്ചിരുന്നതായും ഇതില്‍ വീഴ്ചയുണ്്ടായതായും സലിം കുമാര്‍ ആരോപിച്ചു.

 

13151636_1294224483925837_4737302820845640017_n
നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കെബി ഗണേഷ് കുമാറിന് വിജയിപ്പിക്കണം. സിനിമാ നടന്‍ എന്ന നിലയിലല്ല താന്‍ പത്തനാപുരത്തെത്തിയത്. ഗണേഷ് കുമാറിന്റെ കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഗണേഷുമായി ഏറെ നാളത്തെ ആത്മബന്ധമുണ്ട്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അതിനാല്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് നല്‍കി ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് മോഹൻ ലാൽ പറഞ്ഞിരുന്നു.

 

നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനുമാണു കഴിഞ്ഞ ദിവസം പത്തനാപുരത്ത് എത്തിയത്,നടന്മാരായ ഗണേഷ് കുമാറും,ജഗദീഷും,ഭീമൻ രഘുവും തമ്മിലാണു പത്തനാപുരത്ത് മത്സരം