കോടതിയിൽ മലക്കം മറിഞ്ഞ് വി.എസ്:ഉമ്മൻ ചാണ്ടിക്കെതിരെ എഫ്ഐആറോ അഴിമതിക്കേസോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദൻ

single-img
13 May 2016

vs-chandy (1)
ഉമ്മന്‍ചാണ്ടിക്കെതിരേ കേസുണ്ടെന്നും അതില്‍ പ്രതിയാണെന്നും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിട്ടില്ലെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.തന്നെ അപഹസിക്കുന്ന തരത്തില്‍ വി.എസ് നടത്തിയ പരാമര്‍ശത്തിനെതിരേ ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹരജി വൈകീട്ട് നാലു മണിക്ക് പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ മലക്കം മറച്ചില്‍. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക.ഇന്ന് വിധി ഉണ്ടായാൽ വിഎസിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നതിനാലാണ് ഈ നിലപാടെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.കേസിൽ ഇന്നും വിഎസ് സത്യവാങ്മൂലം സമർപ്പിച്ചില്ല.കേസിൽ ഇന്ന് വൈകിട്ട് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയാണ് ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടഹർജി പരിഗണിക്കുന്നത്.
വി.എസിന്റെ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് വേളയിലുള്ള ഇത്തരം പ്രസ്താവനകള്‍ തന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഹരജിയില്‍ പറഞ്ഞിരുന്നു.മന്ത്രിമാരുടെ പേരിൽ 136 അഴിമതി കേസുകൾ സുപ്രീം കോടതിയിലുണ്ടെന്ന് ആദ്യം പറഞ്ഞ വിഎസ് പിന്നീട് ഉമ്മൻ ചാണ്ടിക്കെതിരെ 31 കേസുകൾ വിവിധ കോടതികളിൽ ഉണ്ടെന്നു പറഞ്ഞു. അതിൽ നിന്നാണു വി.എസ് ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്

 

തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നും ഇന്നലെ ഉമ്മൻ ചാണ്ടി അധിക സത്യവാങ്മൂലം നൽകിയിരുന്നു.

 

വി.എസിന്റെ നിലപാട് മാറ്റം തെറ്റ് സമ്മതിക്കലാണെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസിന്റെ പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്ന ആവശ്യത്തിന്മേലുള്ള ഉപഹര്‍ജിയില്‍ കോടതി വൈകിട്ട് നാലിന് വിധി പറയും.