ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

single-img
13 May 2016

Anish_Chandran_051316

Support Evartha to Save Independent journalism

 

 

 

മാധ്യമപ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രന്‍(34)നെയാണ് ഇന്ന് രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്െടത്തിയത്. കഴക്കൂട്ടം റെയില്‍വെ സ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.ആത്മഹത്യയാണെന്നാണു പോലീസ് നൽകുന്ന സൂചന. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

 

കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം വടവനമഠത്തിൽ വീട്ടിൽ ആർ ചന്ദ്രശേഖര പിള്ളയുടേയും. പി വിജയമ്മയുടേയും മകനാണ്. പി. അർച്ചനയാണ് ഭാര്യ. ദുബായിൽ ജോലി ചെയ്യുന്ന ഗിരീഷ് ചന്ദ്രൻ സഹോദരനാണ്. അനീഷ് ചന്ദ്രൻ നേരത്തെ, മംഗളം, മാതൃഭൂമി പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്