എറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി വീണ്ടും റയൽ .

single-img
13 May 2016

stream_img

തുടർച്ചയായി നാലാം വർഷവും ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ ക്ലബ്‌ എന്ന സ്ഥാനം റയൽ മാഡ്രിഡ്‌ നിലനിർത്തി. ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്‌ .മാഞ്ചെസ്റ്റെർ യുണൈറ്റെഡ് മൂന്നാം സ്ഥാനത്തും.
യു എസ് ബിസിനസ്‌ മാസികയായ ഫോർബ്സിന്റെ കണക്ക് പ്രകാരം റയലിന്റെ മൂല്യം ഏകദേശം 3.645 ബില്ല്യൺ ഡോളറാണ്.വാര്ഷിക വരുമാനം 694 ദശലക്ഷം ഡോളറും. 3.549 ബില്ല്യൺ ഡോളർ ആസ്തിയുളള ബാഴ്സ തൊട്ടുപിന്നിലുണ്ട്.യുണൈറ്റെഡിന്റെ ആസ്തിയാകട്ടെ 3.317 ബില്ല്യൺ ഡോളറും.
ടോപ്‌ ടെന്നിൽ 6 പ്രീമിയർ ലീഗ് ടീമുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.ആഴ്സെനൽ, മാഞ്ചെസ്റ്റെർ സിറ്റി ,ചെൽസി , ലിവർപൂൾ, ടോട്ടെൻഹാം എന്നിവരാണ് ബാക്കിയുള്ളവർ. ഏറ്റവും മുന്നിലുള്ള 20 ടീമുകളുടെ മൊത്തത്തിലുള്ള ആസ്തിയെടുത്താൽ ഒരു വര്ഷം മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് 24 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ടെലിവിഷൻ കരാറുകളും കിറ്റ്‌ ഡീലുകളും ആണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 4 ബില്ല്യൺ ആസ്തിയുള്ള അമേരിക്കൻ ഫുട്ബോൾ ടീം ഡള്ളാസ് കൌ ബോയ്സ് ആണ് ലോകത്തിലെ എറ്റവും സമ്പന്നമായ സ്പോര്ട്സ് ടീം.ഇവർക്ക് പിറകെ രണ്ടാം സ്ഥാനത്താണ് റയൽ.
സമ്പന്നതയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ക്ലബുകളെ കാണാം:

 

1. റയല്‍ മാഡ്രിഡ്: 3.645 ബില്ല്യണ്‍ ഡോളര്‍
2. ബാഴ്‌സലോണ: 3.549 ബില്ല്യണ്‍ ഡോളര്‍
3. മാഞ്ചേസ്റ്റര്‍ യുണൈറ്റഡ്: 3.317 ബില്ല്യണ്‍ ഡോളര്‍
4. ബയേണ്‍ മ്യൂണിക്: 2.678 ബില്ല്യണ്‍ ഡോളര്‍
5. ആഴ്‌സണല്‍: 2.017ബില്ല്യണ്‍ ഡോളര്‍
6. മാഞ്ചസ്റ്റര്‍ സിറ്റി: 1.921 ബില്ല്യണ്‍ ഡോളര്‍
7. ചെല്‍സി: 1.66 ബില്ല്യണ്‍ ഡോളര്‍
8. ലിവര്‍പൂള്‍: 1.548 ബില്ല്യണ്‍ ഡോളര്‍
9. യുവന്റസ്: 1.299 ബില്ല്യണ്‍ ഡോളര്‍
10. ടോട്ടന്‍ഹാം: 1.017 ബില്ല്യണ്‍ ഡോളര്‍