താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് ഗണേഷ്കുമാറിന്റെ പ്രചരണത്തിന് മോഹന്‍ലാൽ എത്തിയത് വിവാദത്തിൽ:മോഹന്‍ലാല്‍ വേദനിപ്പിച്ചുവെന്ന് ജഗദീഷ്; ആര് വന്നാലും താന്‍ ജയിക്കുമെന്ന് ഭീമന്‍ രഘു

single-img
13 May 2016

aswen

 
അമ്മയുടെ വിലക്ക് ലംഘിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഗണേഷ് കുമാറിനായി പത്തനാപുരത്ത് പ്രചരണത്തിന് എത്തിയത് വിവാദത്തിൽ.സിനിമാ താരം സലിം കുമാർ താരസംഘടനയായ ‘അമ്മ’യിൽ നിന്നു രാജിവച്ചു. താരമണ്ഡലങ്ങളിൽ പോയി പക്ഷംപിടിക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അത് ലംഘിച്ചു. പത്തനാപുരത്തു നടനും എൽഡിഎഫ് സ്ഥാനാർഥിയുമായ ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ നടൻ മോഹൻലാൽ പങ്കെടുത്തതിൽ പ്രതിഷേധിച്ചാണു രാജി. രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു.

13221440_1328272380522847_6917408932702465649_n (1)

 

മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവലില്‍ തനിക്ക് അതിയായ വേദനയുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ നടന്‍ ജഗദീഷ് പ്രതികരിച്ചത്. പത്തനാപുരത്ത് ആര് പ്രചരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ഭീമന്‍ രഘുവും പ്രതികരിച്ചു.