‘ബോംബ്’ ഇന്നു തന്നെ പൊട്ടിക്കും;ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അതു താങ്ങാന്‍ കഴിയില്ലെന്നും സരിത

single-img
13 May 2016

saritha-nair1

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത.എസ്.നായര്‍ ഇന്ന് സോളാര്‍ കമീഷനിൽ ഹാജരാവും. കേരളത്തിന് താങ്ങാനാവാത്ത കാര്യങ്ങള്‍ കമീഷന് മുമ്പില്‍ പറയുമെന്ന് സരിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

കഴിഞ്ഞ ദിവസം സരിത സോളാര്‍ കമ്മീഷനില്‍ ഹാജരായി തെളിവുകള്‍ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ രേഖകളുള്‍പ്പടെ കൂടുതല്‍ തെളിവുകള്‍ ഇന്നു സോളാര്‍ കമ്മിഷനില്‍ ഹാജരാക്കിയേക്കും. ഉച്ചയോടെ സോളാര്‍ കമ്മീഷനിലെത്തി സരിത തെളിവുകള്‍ കൈമാറുമെന്നാണ് സൂചന.

 

തെളിവുകളില്‍ വീഡിയോ ദൃശ്യങ്ങളും, ഫോണ്‍ വിളികളുടെ ഓഡിയോ ക്ളിപ്പുകളും, ചില നിര്‍ണായക ഫോട്ടോകളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തു വിടുന്നതെന്നും കേരളത്തിന് അതു താങ്ങാന്‍ കഴിയില്ലെന്നും സരിത വെളിപ്പെടുത്തിയിരുന്നു.

 

സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്ക് താനുമായുള്ള ബന്ധത്തിന്‍റെ തെളിവുകളാണ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് കൈമാറിയതെന്നാണ് സരിതയുടെ അവകാശ വാദം