കുടുംബത്തോടൊപ്പം ചെലവഴിക്കാൻ രാജ്യത്തെ ഏറ്റവും നല്ല സ്ഥലം കേരളം

single-img
12 May 2016

about-coco-houseboats-kerala

 

രാജ്യത്ത് കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ  പറ്റിയ ഏറ്റവും നല്ല വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ലോൺലി പ്ലാനെറ്റ് മാഗസിൻ ഇന്ത്യയുടെ  അവാർഡ്‌ വീണ്ടും കേരളത്തിന് .കേരള ടൂറിസം ഡയറക്ടർ യു വി ജോസ് തിങ്കളാഴ്ച  മുംബൈയിലെ ചടങ്ങിൽ വച്ച് അവാർഡ്‌ ഏറ്റുവാങ്ങി.
യാത്രാ വിദഗ്ധരും പ്രോഫെഷനലുകളും ഷോര്ട്ട് ലിസ്റ്റ് ചെയ്യുന്ന നോമിനേഷനുകളിൽ നിന്ന് വായനക്കാർ ഓൺലൈൻ ആയും മാസികയിലൂടെയും വോട്ട് ചെയ്താണ് വിജയികളെ തീരുമാനിക്കുന്നത്.

 

 

“കൾച്ചർ”,”റ്റു റിലാക്സ്” എന്നീ വിഭാഗങ്ങളിലും കേരളത്തിന്‌ നോമിനേഷൻ  ഉണ്ടായിരുന്നു.ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടന നൽകുന്ന  യുളീസ്സെസ് പുരസ്കാരവും കേരള ടൂറിസം നേടിയിരുന്നു. സുസ്ഥിര ടൂറിസം രംഗത്തെ സംഭാവനകളെ ബഹുമാനിച്ചാണ് ഈ പുരസ്കാരം നൽകുന്നത് .