എപ്പോള്‍ വിരമിക്കണമെന്നു തീരുമാനിക്കാനുള്ള അവസരം ധോണിക്കു നല്‍കണമെന്നു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍.

single-img
12 May 2016

Mohammad-Azharuddin-715x410

ക്രിക്കറ്റില്‍ നിന്നു എപ്പോള്‍ വിരമിക്കണമെന്നു തീരുമാനിക്കാനുള്ള അവസരം ധോണിക്കു നല്‍കണമെന്നു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍. സൌരവ് ഗാംഗുലിയുടെ കാഴ്ചപ്പാടില്‍നിന്നു വളരെ വ്യത്യസ്തമായ അഭിപ്രായമാണ് അസ്ഹറുദീന്‍ പ്രകടിപ്പിച്ചത്.2019 ലോക കപ്പ്‌ വരെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ സാധ്യതയില്ല എന്ന് ഗാംഗുലി പറഞ്ഞതിൽ നിന്ന് മാറി എപ്പോൾ നിർത്തണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ധോനിക്ക് നല്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 
“അത് ഗംഗുലിയുടെ വ്യക്തിപരമായ അഭിപ്രായമാണ്.അത് ഞാൻ ബഹുമാനിക്കുന്നു. അതെ സമയം എല്ലാം ധോണിയുടെ കയ്യിലാണിരിക്കുന്നത്.അദ്ദേഹത്തിന് ഭാവിയെ പറ്റി സ്വയം എന്ത് തോന്നുന്നു എന്നതനുസരിച്ച് , മാനസികവും ശാരീരികവുമായ അവസ്ഥകളെ കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കണം .ഇന്ത്യ കണ്ടിട്ടുള്ള എറ്റവും നല്ല ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോണി.ഇന്ത്യയ്ക്ക് എല്ലാ പ്രധാന കിരീടങ്ങളും ലോക ഒന്നാം നമ്പർ സ്ഥാനവും നേടിത്തന്ന ക്യാപ്റ്റൻ ആണദ്ദേഹം. എല്ലാവരുടെ ജീവിതത്തിലും ഉയർച്ച താഴ്ച്ചകളുണ്ടാവും.അതിനാൽ മുന്പ് അദ്ദേഹംചെയ്ത വലിയ കാര്യങ്ങൾ മറക്കരുത് .” അസറുദീൻ പറയുന്നു.