ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ തിരിച്ചെത്തി.

single-img
12 May 2016

LIBIYA

 
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ നഴ്സുമാര്‍ തിരിച്ചെത്തി. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരടക്കം 18 പേരാണ് നാട്ടിലെത്തിയത്. രാവിലെ 8.30നാണ് മലയാളികളുടെ ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇവരെ നോര്‍ക്ക ഇടപ്പെട്ട് ഇസ്താംബൂള്‍ വഴി ദുബായിയില്‍ നിന്നും എമിറേറ്റ്സിന്റെ ഇ.കെ. 530 ഫളൈറ്റിലാണ് നെടുമ്പാശേരിയിലെത്തിച്ചത്

 
കൃത്യമായി ആഹാരവും വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞിരുന്ന ഇവര്‍ 47 ദിവസമായി ദുരിതത്തിലായിരുന്നു. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതോടെയാണ് നോര്‍ക്ക വകുപ്പിന്‍റെ സഹായം തേടിയത്. ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.

 

നെടുമ്പാശേരിയിലെത്തിയവര്‍ക്ക് നോര്‍ക്ക 2,000 രൂപ വീതം ധനസഹായം നല്കി. ഇവര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ് ഡസ്ക് തുറന്നിരുന്നു.