പാമൊലിന്‍ കേസില്‍ വിചാരണ തുടരുമെന്ന് സുപ്രീംകോടതി.

single-img
11 May 2016

supreme court

Support Evartha to Save Independent journalism

 

പാമൊലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. കേസില്‍ വിചാരണ മുന്നോട്ട് പോകട്ടെയെന്നും സുപ്രീംകോടതി. ജിജി തോംസണ്‍, പി.ജെ തോമസ്, ടി.എച്ച് മുസ്തഫ എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

 

പാമൊലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പി ജെ തോമസ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകനെ സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ കേസില്‍ കോടതിയെ തെറ്റിധരിപ്പിച്ചു. റിവ്യൂ ഹര്‍ജി ഹൈക്കോടതിയിലാണെന്ന് പറഞ്ഞത് തെറ്റ്.