മകളുടെ തള്ളവിരൽ നഷ്ടപ്പെട്ടു :ഡേ കെയർ ഉടമസ്ഥർക്ക് എതിരെ അമ്മ

single-img
11 May 2016

daycare-baby-thumb-amputated_650x400_61462856399

ഏപ്രിൽ 28 നു ശിവാനി ശർമ പതിവ് പോലെ മകൾ മൈറയെ ഗുർഗാവോണിലെ ചെരൂബ് ഏഞ്ചൽ എന്ന ഡേകെയറിൽ ആക്കി തിരിച്ചു വരികയായിരുന്നു.അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ടീച്ചർ അവരെ ഫോണിൽ വിളിച്ചു.മകളുടെ വലതു തള്ളവിരൽ മുറിഞ്ഞു എന്നും അവൾ ആശുപത്രിയിൽ ആണെന്നും അവർ അറിയിച്ചു.
ആശുപത്രിയിൽ എത്തിയപ്പോഴാണ് ശിവാനി ആ വിവരം അറിയുന്നത്- മകളുടെ തള്ളവിരൽ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു!

 

“അവളുടെ തള്ളവിരലിന്റെ മുകൾ ഭാഗം ചതഞ്ഞുപോയതിനാൽ മുറിച്ചുനീക്കപ്പെട്ടു. മറ്റൊരു കുട്ടി വാതിലടച്ചപ്പോൾ അവളുടെ വിരൽ അതിനിടയിൽ പെട്ടു എന്നാണു അവർ അവർ എന്നെ അറിയിച്ചത്.” ശിവാനി പറയുന്നു.”ഒന്നും ചെയ്യാൻ കഴിയില്ലെന്നും മുറിവ അടയ്ക്കാൻ ഒരു ശസ്ത്രക്രിയ മാത്രം ചെയ്യാം എന്നുമാണ് പ്ലാസ്റിക് സർജൻ പറഞ്ഞത്.അതിനർഥം ജീവിതകാലം മുഴുവനും അവൾ വലത്തെ തള്ളവിരലില്ലാതെ ജീവിക്കേണ്ടി വരും ”
“മെയ്‌ 1 നു ഡേ കെയർ ഉടമസ്ഥർ വീട്ടിലെത്തി ഖേദം പ്രകടിപ്പിക്കുകയും കുട്ടിയുടെ ചികിത്സാ ചെലവു വഹിക്കാം എന്ന് എല്ക്കുകയും ചെയ്തു.പക്ഷെ അതിനു ശേഷം അവരെ കണ്ടിട്ടില്ല “അവർ ആരോപിക്കുന്നു.
മകളുടെ രണ്ടാം ശസ്ത്രക്രിയയുടെ ചെലവ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഡേ കെയർ ഉടമസ്ഥർ ഒഴിവുകഴിവുകൾ പറയാൻ തുടങ്ങി .പിന്നീട് അവർ ഫോൺ എടുക്കാതെയായി. അതും കഴിഞ്ഞപ്പോൾ പോലീസിനെ വിളിക്കും എന്നാ ഭീഷണിയായി.
ഇതെല്ലാം പറഞ്ഞുകൊണ്ട് ശിവാനി ഇട്ട ഫേസ്ബുക്ക്‌ പോസ്റ്റ്‌ 9000 ലധികം പേർ ഷെയർ ചെയ്തു.അതോടെ ഡേകെയർ ഉടമസ്ഥർ അവരുടെ പ്രൊഫൈലും ഫേസ് ബുക്ക്‌ പേജും നീക്കി.ഇവർക്കെതിരെ നടപടിയെടുക്കാൻ വേണ്ടത് ചെയ്യുമെന്നു പറയുന്ന ശിവാനി , മനസ്സാക്ഷിയില്ലാത്ത ഡേകെയറുകാരെ പറ്റി മറ്റു മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നു.