പ്രധാനമന്ത്രി തെറ്റു തിരുത്തുമോ അതോ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുമോ? സൊമാലിയ പരാമര്‍ശം മോദി തിരുത്തിയില്ലെങ്കില്‍ ഇനിയും പ്രതികരിക്കേണ്ടിവരുമെന്ന് ഉമ്മന്‍ ചാണ്ടി

single-img
11 May 2016

chandy-with-modi_650x400_51450193395

ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ള കേരളത്തെ പട്ടിണിപ്പാവങ്ങള്‍ നിറഞ്ഞ സൊമാലിയയോട് ഉപമിച്ചത് പ്രധാനമന്ത്രി തിരുത്തിയില്ലെങ്കില്‍ ഇനിയും പ്രതികരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹം തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം തെറ്റു തിരുത്തുമോ അതോ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുമോ എന്നത് കേരളം ശ്രദ്ധയോടെ കാത്തിരിക്കുന്നു. എന്തിനോടും ഏതിനോടും പ്രതികരിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി തരം താഴ്ന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

 

 

അതേസമയം കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി സോഷ്യല്‍മീഡിയ.ട്വിറ്ററില്‍ #PoMoneModi എന്ന ഹാഷ് ടാഗ് ടോപ്പ് ട്രന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു. ബിജെപി ഭരിക്കുന്ന ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സൊമാലിയയോട് സംസ്ഥാനത്തെ ഉപമിച്ചത് അപമാനകരമാണെന്നും കണ്ണൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.