ഇരുമുന്നണികളുടെയും നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ്‌ഗോപി

single-img
11 May 2016

Suresh-Gopi-4

 

യുഡിഎഫിനെയും എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് സുരേഷ് ഗോപി എംപി. വോട്ടു വാങ്ങി ജനങ്ങളെ വൈകാരികമായി അടിമപ്പെടുത്തിയിരിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ നട്ടെലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

 

ബത്തേരിയില്‍ സി.കെ ജാനുവിന്റെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

 

എന്‍ഡിഎയില്‍ നിന്നും ദളിത് വിരുദ്ധ നിലപാടുണ്ടായാല്‍ മുന്നണിയില്‍ നിന്നുകൊണ്ട് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന സികെ ജാനുവിന്റെ നിലപാടുകളെ സുരേഷ് ഗോപി പിന്തുണച്ചു. കോഴിക്കോട് ബാലുശേരി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് തേടി താരം കോഴിക്കോട് നടന്ന റോഡ്‌ഷോയിലും അണിനിരന്നിരുന്നു.