സൊമാലിയൻ പരാമർശം പ്രധാനമന്ത്രി തിരുത്തുമോ?മലയാളികളുടെ #pomonemodi പ്രതിഷേധത്തിനു പിന്നാലെ മോദി ഇന്ന് കേരളത്തിലെത്തും

single-img
11 May 2016

modi-foreign-tours-details-explained
കേരളം സൊമാലിയ പോലെയെന്ന് പറഞ്ഞ് അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുന്നതിനു പിന്നാലെ പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ.കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മോദി പറഞ്ഞിരുന്നു.

 

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണു മലയാളികൾ ഉയർത്തിക്കൊണ്ട് വന്നത്.പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ആരംഭിച്ച #pomonemodi ഹാഷ് ടാഗ് വൈറലാകുകയായിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ റാലിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ റാലിയാണു തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. വൈകുന്നേരം 7.30നു പുതിയകാവിലാണു തെരഞ്ഞെടുപ്പ് റാലി. മോദിയുടെ പ്രസംഗം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനു തത്സമയ സംവിധാനം ഒരുക്കുമെന്നു ബിജെപി നേതൃത്വം അറിയിച്ചു. തൃപ്പൂണിത്തുറയിലെ പ്രസംഗം സംസ്ഥാനത്തെ 1,000 വേദികളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. ഇതിനായി പ്രത്യേക എല്‍ഇഡി സ്ക്രീനുകള്‍ ഉള്‍പ്പടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്.