പൂക്കളെയും പൂമ്പാറ്റയെയും വരയ്ക്കാന്‍ ഇവര്‍ക്കറിയില്ല; അറിയാവുന്നത് തലയറ്റ ഉടലുകളും തകര്‍ന്ന വീടുകളും മാത്രം

single-img
11 May 2016

201516122850176580_20

ഗാസ സിറ്റിയിലെ അൽ -അമാൽ എന്ന അനാഥാലയത്തിലെ കുട്ടികള്‍ക്ക് ചായപ്പെന്‍സിൽ നൽകിയാൽ അവര്‍ ചിത്രശലഭത്തെയും പൂക്കളെയും അല്ല വരയ്ക്കുക; പകരം ആകാശത്തു ചീറിപ്പായുന്ന മിസൈലുകളും റോക്കറ്റും തലയറ്റ ഉടലുകളെയുമാണ്. കാരണം അവരുടെ ഓര്‍മ്മയിൽ മായാതെ ഇനിയും അവശേഷിക്കുന്ന കാഴ്ചകള്‍ ഇവ മാത്രമാണ്!
ഗാസയിലെ ഒരേയൊരു അനാഥാലയമാണ് അമാൽ . ഇവിടെ അനാഥക്കുഞ്ഞുങ്ങള്‍ നിറയുകയാണ്. എല്ലാ അനാഥരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാ അവശേഷിക്കുന്നവര്‍ക്കു നേരെ വാതിലടയ്ക്കാനേ അമാലിന്റെ അധികൃതര്‍ക്കു കഴിയുകയുള്ളു.

20151612273668734_20

 

2014-ലെ ഇസ്രയേൽ -പലസ്തീന്‍ യുദ്ധത്തിനു ശേഷം ഇവിടത്തെ അനാഥക്കുട്ടികളുടെ എണ്ണം ഇരട്ടിയായി. 1500 അനാഥക്കുട്ടികളെയാണ് യുദ്ധം അവശേഷിപ്പിച്ചത്. സ്വന്തം മാതാപിതാക്കളുടെ മരണം കണ്‍മുമ്പിൽ കാണേണ്ടി വന്ന കുട്ടികളും ഇവിടെയുണ്ട്. ഇത് അവരുടെ മാനസികവളര്‍ച്ചയെതന്നെ തകിടം മറിയ്ക്കുന്നു. ചില കുട്ടികള്‍ ഉറങ്ങാന്‍ പോലും ഭയക്കുന്നു. ഒരു ഹെലികോപ്ടറിന്റെ മുരള്‍ച്ച മതി പേടിച്ചു വിറയ്ക്കാന്‍.

 
”ജനലിനടുത്തേക്ക് പോകരുതെന്ന് വീട്ടുകാര്‍ എപ്പോഴും താക്കീതു ചെയ്യും. പറഞ്ഞു നിമിഷങ്ങള്‍ക്കകം രണ്ടു മിസൈലുകള്‍ വീട്ടിലേക്കു പാഞ്ഞു വന്നു. ഒരെണ്ണം സഹോദരന്റെ മേൽ വീണു അവനെ കഷ്ണങ്ങളാക്കി, മറ്റൊരെണ്ണം അഛന്റെ തല ചിതറിച്ചു.” മനാ അബു തെയ്മ എന്ന പതിനൊന്നുകാരി വിതുമ്പലോടെ ഓര്‍ക്കുന്നു.
”എനിക്ക് എന്റെ വീടിനെക്കുറിച്ചോര്‍ക്കുന്നതേ ഭയമാണ് മരിച്ചാൽ എനിക്കെന്റെ അമ്മയുടെ അടുത്തേക്ക് പോകാം.” എട്ടുവയസുകാരിയായ ആയിഷ അ ഷിന്‍ബാരിയുടെ ഇനിയുള്ള പ്രതീക്ഷ അതുമാത്രമാണ്. യുദ്ധത്തി അയിഷയ്ക്ക് നഷ്ടമായത് പ്രിയപ്പെട്ട അമ്മയെയും വീടിനെയുമാണ്.

 
14 കാരനായ യൂസഫ് അൽ ഷിന്‍ബാരി തന്റെ കാലുകളുയര്‍ത്തി മുറിവിന്റെ അടയാളം കാട്ടുന്നു. അവന്‍ പഠിച്ച യു.എന്‍. സ്‌കൂളിന് മുകളി ഇസ്രയേൽ സേന ബോബിട്ടപ്പോള്‍ പറ്റിയതാണ്. യൂസഫിന്റെ സഹോദരിയ്ക്ക് പക്ഷേ നഷ്ടപ്പെട്ടത് ഇരുകാലുകളുമാണ്!
”ആരും ഒന്നും മറക്കില്ല, 1948- ഞങ്ങളുടെ മണ്ണ് നഷ്ടപ്പെട്ടതുള്‍പ്പെടെ.. ഞങ്ങളെല്ലാം മറക്കണമെന്നാണ് ഇസ്രയേലികള്‍ ആവശ്യപ്പെടുന്നത്; എന്നാ അതൊരിക്കലും നടക്കില്ല”. അമാലിന്റെ ബോര്‍ഡംഗം കമാ മെഖ്ബിന്‍ പറയുന്നു.