അഗസ്റ്റ ഇടപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ മോദി സര്‍ക്കാരോ ഇടപെട്ടിട്ടില്ല;വ്യോമസേന മുന്‍ മേധാവിയെ കണ്ടിരുന്നതായി മുഖ്യ ഇടനിലക്കാരന്‍

single-img
11 May 2016

Agusta-Westland_2481774b

 

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റർ ഇടപാട‌ിൽ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയേയും മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിനേയും കണ്ടിട്ടില്ലെന്ന് മുഖ്യഇടനിലക്കാരൻ ക്രിസ്റ്റിൻ മൈക്കിൾ പറഞ്ഞു. ഒരു വിദേശചാനലിന് നൽകിയ അഭിമുഖത്തിലാണ് മെെക്കിൾ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധമന്ത്രി ഏ.കെ‌ ആന്‍റണിയേയും കണ്ടിട്ടില്ലെന്ന് മെെക്കിൾ പറഞ്ഞു.

 

 

അഗസ്റ്റ ഇടപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ മോദി സര്‍ക്കാരോ ഇടപെട്ടിട്ടില്ല. എന്നാല്‍ വ്യോമസേന മുന്‍മേധാവി എസ്.പി. ത്യാഗിയെ ജിംകാന ക്ലബില്‍വച്ച് കണ്ടിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ചതിന് ശേഷമാണ് അഗസ്റ്റയില്‍ ചേര്‍ന്നത്. ഇടപാടില്‍ കോഴ നല്‍കിയിട്ടില്ലെന്ന് പറയാനാകില്ല. കമ്പനി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.