പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് 24കാരനെ തല്ലിക്കൊന്നു

single-img
11 May 2016

thumbimage

പശ്ചിമ ബംഗാളിലെ തെക്കന്‍ പര്‍ഗാനാസ് ജില്ലയില്‍ കുന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് 24 വയസുകാരനായ ഐടിഐ വിദ്യാര്‍ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു.തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മറ്റ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ തിങ്കളാഴ്ചയാണ് സംഭവം.

തിങ്കളാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. പോത്തിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം വിദ്യാര്‍ഥിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ എസ്എസ്കെഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.