കളിക്കളത്തിൽ വീണ്ടും മരണം

single-img
10 May 2016

bernardo-ribeiro-right-and-andrew-nabbout.

 

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ബെര്‍ണാഡോ റിബെറോ (26) മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു . ആഭ്യന്തര ഫുട്‌ബോള്‍ മത്സരത്തിനിടെ സംഭവം. ബ്രസീലിയന്‍ ടീം ഫ്രിബുര്‍ഗ്യുന്‍സെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് താരം. ഹൃദയാഘാതം വന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ താരത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

 

രണ്ട് ദിവസം മുന്‍പ് കാമറൂണ്‍ താരം പാട്രിക്ക് എകെങ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. റുമാനിയന്‍ ഫുട്ബാള്‍ ലീഗില്‍ ഡൈനാമോ ബുക്കാറെസ്റ്റിന്റെ താരമായിരുന്നു എകെങ്. ഹൃദയാഘാതമായിരുന്നു എകെങ്ങിന്റെയും മരണകാരണം.

 

അഞ്ചാം വയസ്സില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചുതുടങ്ങിയ ബെര്‍ണാഡോ ഉയരക്കുറവ് കാരണം ഫുട്‌ബോളിലേക്കു കളംമാറ്റി. ഒന്‍പതാം വയസില്‍ ഫ്‌ളെമിംഗോയില്‍ ചേര്‍ന്നു. ഫ്‌ളെമിംഗോയ്ക്കുവേണ്ടി ഫിഫ യൂത്ത് കപ്പില്‍ ബൂട്ടണിഞ്ഞു. പിന്നീട് ഇറ്റലിയിലും അല്‍ബേനിയയിലും കളിച്ചു. തുടര്‍ന്ന് നാലു വര്‍ഷം ഓസ്‌ട്രേലിയന്‍ എ ലീഗ് ടീം ന്യൂകാസില്‍ ജെറ്റ്‌സിനായും ജഴ്‌സിയണിഞ്ഞു. പിന്നീട് ഫിന്‍ലാന്‍ഡിലേക്കു മാറിയ ശേഷമാണ് കഴിഞ്ഞ സീസണില്‍ ബ്രസീലില്‍ തിരിച്ചെത്തിയത്.