രാഹുൽ ഗാന്ധി കേരള സന്ദർശനം റദ്ദാക്കി

single-img
10 May 2016

13178647_10154175480379921_1267892525451641156_n

 

 

രാഹുല്‍ ഗാന്ധിയുടെ പുതുച്ചേരി തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലെ സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ്‌ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ്‌ വിവരങ്ങള്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

 

 

അതേസമയം, വധഭീഷണി ലഭിച്ചതിനാൽ പാർട്ടി നിർദേശത്തെത്തുടർന്നാണ് സന്ദർശനം മാറ്റിവച്ചതെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇന്ന് പു‌തുച്ചേരിയിലെത്തുമ്പോൾ രാഹുലിനെ വകവരുത്തുമെന്ന് പറയുന്ന കത്ത് പുതുച്ചേരിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വി.നാരായണസ്വാമിക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിന്‍റെ സുരക്ഷ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിസംഘം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു. രാഹുലിന്‍റെ സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തരമന്ത്രി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.

 

 
സന്ദര്‍ശനം റദ്ദാക്കിയതില്‍ പുതുച്ചേരി തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലെ ജനങ്ങളോട്‌ ക്ഷമാപണം നടത്തുന്നതായി രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. കടുത്ത പനിമൂലമാണ്‌ സന്ദര്‍ശനം റദ്ദാക്കുന്നതെന്നും അടുത്ത രണ്ടു ദിവസത്തേക്ക്‌ വിശ്രമിക്കാനാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദേശമെന്നുമാണ്‌ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ നല്‍കുന്ന വിശദീകരണം.