ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് വിശ്വാസവോട്ട് നേടി

single-img
10 May 2016

harish-rawat_650x400_51462716069

 

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ നടത്തിയ തീവ്രശ്രമത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി.ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 71 അംഗ സഭയില്‍ 34 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു. 28 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ കൂറുമാറി ബിജെപിയെ അനുകൂലിച്ചപ്പോള്‍ ബിജെപി എംഎല്‍എ ഭീം ലാല്‍ ആര്യ സര്‍ക്കാരിനെ അനുകൂലിച്ചു.

 

വോട്ടെടുപ്പു സ്വതന്ത്രവും നീതിപൂര്‍വകവുമായി നടന്നുവെന്ന് ഇനി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണം. വിഡിയോവില്‍ രേഖപ്പെടുത്തുന്ന വോട്ടെടുപ്പു വീക്ഷിക്കാന്‍ സുപ്രീംകോടതി നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചാണ് ഒറ്റ അജണ്ടയുമായി സഭ സമ്മേളിച്ചത്.

 

മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം മാറ്റിനിര്‍ത്തി തൊട്ടുതലേന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോദിസര്‍ക്കാറിന് പുതിയ സംഭവവികാസങ്ങള്‍ വലിയ തിരിച്ചടിയാണ് നൽകിയത്