220 ഏക്കറോളം കൃഷിഭൂമി നികത്തി പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനു വേദിയൊരുക്കി

single-img
10 May 2016

 

Image Courtesy:Shankar Mourya/HT Photo

Image Courtesy:Shankar Mourya/HT Photo

ഉജ്ജയിനിലെ മഹാകുംഭമേളയോടനുബന്ധിച്ചു നടക്കുന്ന വിചാര്‍ കുംഭിനു വേണ്ടി 220 ഏക്കറോളം കൃഷിഭൂമി നികത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങാണു ഉജ്ജയിനിലേത്.എട്ടു ഹെലിപ്പാഡുകളും താല്‍ക്കാലിക താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എട്ടു ലക്ഷം രൂപയാണ് ഒരു ഹെലിപ്പാഡിന്റെ നിര്‍മാണച്ചെലവ്.

 

ഉജ്ജയിനില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെ നിനോറയിലാണ്‌ വേദി നിര്‍മ്മിച്ചിട്ടുള്ളത്. മൂവായിരം പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന കേന്ദ്രീകൃത ശീതികരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്ന് വേദികളാണ് തയാറാക്കിയിട്ടുള്ളത്.

 
നഷ്ടപരിഹാരം വൾരെ കുറവ് നൽകിയാണു തങ്ങളുടെ സ്ഥലം ഏറ്റെടുത്തതെന്ന് കർഷകർ ആരോപിച്ചു.സ്ഥലം പൂര്‍വസ്ഥിതിയില്‍ തിരികെ ഏല്‍പിച്ചാലും മണ്ണിന്റെ ഫലപൂയിഷ്ടി നഷ്ടപ്പെടുമെന്നും ഫലപൂയിഷ്ടി തിരികെ ലഭിക്കാന്‍ ഒരുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.ചടങ്ങ് മെയ് 12 മുതല്‍ മൂന്നുദിവസമായിട്ടാണ്‌ നടക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 62 കര്‍ഷകരില്‍നിന്നായി 220 ഏക്കറോളം ഭൂമി ഏറ്റെടുത്തത്.