ഉത്തരാഖണ്ഡ്: വിമത എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീംകോടതി

single-img
9 May 2016

harish-rawat_650x400_51462716069

 
ഉത്തരാഖണ്ഡില്‍ ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍മാരുടെ അയോഗ്യത തുടരും. വിശ്വാസവോട്ടില്‍നിന്ന് തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ശരിവച്ച നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിധി എതിരായതോടെ ചൊവ്വാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഒന്‍പതു എംഎല്‍എമാര്‍ക്കും പങ്കെടുക്കാനാവില്ല.

 

സുപ്രീം കോടതി വിധിയോടെ ഹരീഷ് റാവത് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് നേടാനുള്ള സാധ്യതയേറി. ഇതോടെ വിമത എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ബി.ജെ.പിക്ക് തിരിച്ചടിയാവും. അതിനിടെ വോട്ടെടുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രത്യേക നിരീക്ഷകനായി വെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

 

തിങ്കളാഴ്ച രാവിലെ സ്പീക്കറുടെ നടപടിയെ ശരിവച്ചു നൈനിറ്റാള്‍ ഹൈക്കോടതി വിധി പ്രഖ്യാപനം നടത്തിയതോടെ വിമതര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഒമ്പത് എംഎല്‍എമാര്‍ കൂറുമാറിയതോടെയാണ് ഹരീഷ് റാവത്ത് മന്ത്രിസഭയെ പുറത്താക്കി കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.