മോദിയുടെ ബിരുദ സര്‍ഫിക്കറ്റുകള്‍ ബിജെപി പുറത്തുവിട്ടു;സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആംആദ്മി പാർട്ടി

single-img
9 May 2016

 

 

pm-narendra-modis-degree_650x400_81462780230

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാന്തര സര്‍ട്ടിഫിക്കറ്റുകള്‍ ബി.ജെ.പി പുറത്ത് വിട്ടു. ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

 

മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി രാജ്യത്തെ അപമാനിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി.അതേസമയം ബിജെപി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന് ആരോപിച്ചു.

 

ഡല്‍ഹി സര്‍വകലാശാല (ഡി.യു.)യുടെ 1975 മുതല്‍ 1980 വരെയുള്ള മുഴുവന്‍ രേഖകളും തങ്ങള്‍ പരിശോധിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എ. ഡിഗ്രിയുള്ളത് കണ്ടെത്താനായില്ലെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.