പാക്‌  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം സാക്കി(40) വെടിയേറ്റുമരിച്ചു

single-img
9 May 2016
joc2ss6f0wei4b506ust
പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം സാക്കി(40) വെടിയേറ്റുമരിച്ചു. മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് റാവു ഖാലിദിനൊപ്പം അത്താഴം കഴിക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. തക്ഫീരി ദയൂബന്ദി എന്ന സായുധസംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. റാവു ഖാലിദിനും ഗുരുതരമായി പരിക്കേറ്റു.
 മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സാക്കി പാകിസ്താനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മതകാര്യങ്ങളിലെ സ്വതന്ത്ര കാഴ്ചപ്പാടുകളുള്‍പ്പെടെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലെറ്റ് അസ് ബില്‍ഡ് പാകിസ്താന്‍ (എല്‍യുബിപി) എന്ന വെബ്‌സൈറ്റിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്
.ഭീകരസംഘടനയായ ലഷ്കറെ ജാങ്‌വിക്കും മൗലികവാദിയായ മതപുരോഹിതൻ അബ്ദുൽ അസീസിനും എതിരെ സാക്കി ബൗദ്ധിക തലത്തിൽ പ്രചാരണം നടത്തിയിരുന്നു. പെഷാവർ സ്കൂൾ ആക്രമണത്തിൽ 134 കുട്ടികളെ കൂട്ടക്കൊല നടത്തിയതിനെ ന്യായീകരിച്ചു പ്രസംഗിച്ച അബ്ദുൽ അസീസിനെതിരെ വിദ്വേഷ പ്രസംഗത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു 2015 ഡിസംബറിൽ സാക്കി പരസ്യ പ്രതിഷേധ റാലി നയിച്ചിരുന്നു.